07/01/2012

ആര്‍ എസ്‌ സി കുവൈത്ത് ഹാപ്പി ഹോം ശില്‍പശാല സമാപിച്ചു



Abdul Hakeem Darimi (ICF President Kuwait)
കുവൈത്ത്: പ്രവാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ വീട് നിര്‍മ്മിക്കുമ്പോള്‍ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലേക്ക് വെളിച്ചം വീശി രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ സംഘടിപ്പിച്ച 'ഹാപ്പി ഹോം' ഗൃഹ നിര്‍മാണ ശില്‍പശാല സമാപിച്ചു. യാതൊരു ആസൂത്രണവുമില്ലാതെയാണ് മിക്ക പ്രവാസികളും വീട് നിര്‍മിക്കുന്നത്. മറ്റുള്ള വീടുകളെ അതേപോലെ പകര്‍ത്തുന്നതിന് പകരം വീട്ടിലെ സ്ഥിരതാമസക്കാരായ കുടംബിനിയുമായും കുട്ടികളുമായും കൂടിയാലോചിച്ചാവണം വീട് ആസൂത്രണം ചെയ്യേണ്ടത്. തന്റെ പരിസരത്തെ ഏറ്റവും വലിയ സൗധമായി തന്റെ വീട് മാറണമെന്ന ചിന്തയാണ് മിക്ക പ്രവാസികളെയും നയിക്കുന്നത്. ഇത് നല്ല പ്രവണതയല്ലെന്ന് മാത്രമല്ലവീടുണ്ടാക്കന്നതോടെ ഒരു പുരഷായുസ്സിന്റെ അധ്വാനഫലം മുഴുവന്‍ ചോര്‍ത്തിക്കളയുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ശില്‍പശാലയില്‍ വിഷയമവതരിപ്പിച്ച് കൊണ്ട് ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ബില്‍ഡിംഗ് റൂള്‍ കമ്മറ്റി ചെയര്‍മാനുമായ എഞ്ചിനീയര്‍ കെ സലീം അഭിപ്രായപ്പെട്ടു.
ആവശ്യമുള്ളതിലും വലിയ മാളികകള്‍ പണിത് ഉപയോഗശൂന്യമാക്കിയിടുന്ന വീടുകള്‍ പിശാചുക്കളുടെ സങ്കേതമായി മാറും. വാസ്തു ശാസ്ത്രത്തിന്റെയും മറ്റും പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും ജനം തിരിച്ചറിയണം. ഏത് കാര്യവും പോലെ സജ്ജനങ്ങളുടെ കാര്‍മികത്വത്തിലായിരിക്കണം വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടത്.ശരിയായ രീതിയില്‍ വായുവും വെളിച്ചവുംലഭിക്കത്തക്ക രീതിയില്‍ പ്രകൃതി സൗഹൃദ ഭവനങ്ങളായിരിക്കണം നാം സംവിധാനിക്കേണ്ടത്. വീടിന്റെ ചുറ്റുഭാഗവും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം മണ്ണുംമരവുമായി ഇഴുകിച്ചേര്‍ന്ന സൗന്ദര്യ സങ്കല്‍പങ്ങളിലേക്ക് നാം മാറേണ്ടതുണ്ട്. യുവ പണ്ഡിതനും ഭവന ശാസ്ത്ര ഗവേഷകനുമായ അബ്ദുല്‍ റശീദ് സഖാഫി ഏലംകളം അഭിപ്രായപ്പെട്ടു. 


Engineer K Saleem (President LENSFED Kerala)



'മാനവികതയെ ഉണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായി ആര്‍ എസ് സി കുവൈത്ത് കമ്മറ്റി സംഘടിപ്പിച്ച ഹാപ്പി ഹോം ശില്‍പശാല സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ശില്‍പശാലയോടനുബന്ധിച്ച് ആര്‍ എസ് സി പുറത്തിറക്കിയ സോവനീര്‍ പ്രകാശനം യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് പാന്‍സിലി വര്‍ക്കിക്ക് നല്‍കി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി നിര്‍വഹിച്ചു. ഐ സി എഫ് കുവൈത്ത്് ജന. സെക്രട്ടറി ശുകൂര്‍ കൈപ്പുറം, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ അബ്ദുല്ല വടകര, ആര്‍ എസ് സി കുവൈത്ത് നാഷണല്‍ കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് സി ടി, അബൂ മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സമീര്‍ മുസ്‌ല്യാര്‍, ഹാരിസ് വി. യു, സാദിഖ് കൊയിലാണ്ടി, മിസ്അബ് വില്ല്യാപ്പള്ളി, റഫീഖ് കൊച്ചനൂര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
 
Abdul Rasheed Saqafi Elamkulam

06/12/2011

ആര്‍ എസ് സി കുവൈത്ത് കലണ്ടര്‍ 2012 പ്രകാശനം ചെയതു


കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മിറ്റി തയ്യാറാക്കിയ കലണ്ടര്‍ 2012 അലവി സഖാഫി കുളത്തൂരില്‍ നിന്നും സ്വീകരിച്ച് സയ്യിദ് സൈതലവി സഖാഫി നിര്‍വഹിച്ചു. ബഷീര്‍ ഫൈസി വെണ്ണക്കോട്, അബ്ദുല്‍ ഹകീം ദാരിമി, അബ്ദുള്ള വടകര, മുഹമ്മദ് ബാദ്ഷ മുട്ടന്നൂര്‍ സംബന്ധിച്ചു.

03/12/2011

ആര്‍ എസ് സി കുവൈത്ത് ഹാപ്പി ഹോം സ്വാഗതസംഘം രൂപീകരിച്ചു



കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി 'വീട് സ്വപ്ന സാക്ഷാത്കാരത്തിന് ഒരു സൂത്രവാക്യം' എന്ന ശീര്‍ഷകത്തില്‍ ഹാപ്പി ഹോം ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 6 ന് അബ്ബാസിയയിലാണ് പരിപാടി. ഏതൊരു വ്യക്തിയുടെയും സ്വപ്നമായ വീട് നിര്‍മാണ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിക്ക് കേരളത്തിലെയും കുവൈത്തിലെയും പ്രമുഖ പണ്ഡിതരും എഞ്ചിനീയര്‍മാരും നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി അബ്ദുല്‍ ഹകീം ദാരിമി ചെയര്‍മാനും അബ്ദുല്ല വടകര ജനറല്‍ കണ്‍വീനറും, റഫീഖ് കൊച്ചനൂര്‍ ഫൈനാന്‍സ് കണ്‍വീനറുമായി മുന്നൂറ്റിപ്പതിമൂന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു.
അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ശുകൂര്‍ കൈപുറം, സി ടി അബ്ദുല്‍ ലതീഫ് (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. തന്‍വീര്‍, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, ഹബീബ് കോയ (കണ്‍വീനര്‍മാര്‍), അബ്ദുല്ല വടകര, സി ടി അബ്ദുല്‍ ലതീഫ്, അബൂ മുഹമ്മദ്, റഫീഖ് കൊച്ചനൂര്‍, അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, കുട്ടി നടുവട്ടം, ഹബീബ് കോയ, അബ്ദുല്‍ റസാഖ് സഖാഫി, ഹനീഫ് വെള്ളച്ചാലില്‍ (പ്രോഗ്രാം ആന്‍ഡ് സുവനീര്‍), അബൂ മുഹമ്മദ്, ഹാരിസ് വി യു, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി, സമീര്‍ പാക്കണ, ബഷീര്‍ അണ്ടിക്കോട്, നജീബ് മാസ്റ്റര്‍, റാഷിദ് ചെറുശ്ശോല, റഫീഖ് മുസ്‌ല്യാര്‍, നിസാമുദീന്‍ തയ്യാല, ഹബീബ് കാക്കൂര്‍, ഫൈസല്‍ മംഗഫ്, നാസര്‍ ബേക്കല്‍ (പ്രചരണ സമിതി), റഫീഖ് കൊച്ചനൂര്‍, ശുഐബ് മുട്ടം, മൂസ കാന്തപുരം, നസീര്‍ വയനാട്, ഗഫൂര്‍ എടത്തുരത്തി, യൂസുഫ് വാണിയന്നൂര്‍, ജബ്ബാര്‍ മൗലവി, ഉവൈസ് ജഹ്‌റ, നാസര്‍ ദീവാനി (ഫൈനാന്‍സ്), അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, ഫസല്‍ തെന്നല, സമീര്‍ മുസ്‌ല്യാര്‍ (വളണ്ടിയേര്‍സ്), സകീര്‍ ഹുസൈന്‍, ഷംനാദ്, സഫ്‌വാന്‍, സുബൈര്‍ മംഗഫ്, റാഷിദ് ചെറുശ്ശോല, ഫൈസല്‍ തശൂര്‍, ത്വല്‍ഹത് ഖൈതാന്‍, സയ്യിദ് സാദിഖ് മംഗഫ്, ഫാറൂഖ് ഖൈതാന്‍ (എഞ്ചീനീയറിംഗ് ടീം) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹകീം ധാരിമി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് അഷ്‌റഫി, റഫീഖ് സഖാഫി കുണ്ടാല ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും, സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

ഫര്‍വാനിയ സോണ്‍ പ്രതിഭകള്‍ക്ക് ഐ സി എഫ് സ്വീകരണം നല്‍കി


ഫര്‍വാനിയ :രിസാല സ്റ്റഡിസര്‍ക്കിള്‍ (ആര്‍ എസ് സി )നടത്തിയ കുവൈത്ത് നാഷണല്‍ സഹിത്യോല്‍സവത്തില്‍ ജേതാക്കളായ ഫര്‍വാനിയ സോണ്‍ പ്രതിഭകള്‍ക്ക് ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ സി എഫ്) ഫര്‍വാനിയ മേഖലാ ഘടകം സ്വീകരണം നല്‍കി
കലയും സാഹിത്യവും അധര്‍മ്മത്തിന്നെതിരെ പോരാടാനും, സമൂഹ നന്മയ്ക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്റഫീഖ് സഖാഫി മാനന്തവാടി അഭിപ്രായപ്പെട്ടു. അബ്ദുള്‍റസാഖ് ചെമ്മണ്ണൂര്‍, അബ്ദുറഹിമാന്‍ കുറ്റിപ്പുറം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ എസ് സി സോണ്‍ കണവീനര്‍ സലീം മാസ്റ്റര്‍ കൊചന്നൂര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും, നാഷണല്‍ സാഹിത്യോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ 'മരുഭൂമി പറയുന്നതു' 'എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ അണ്ടിക്കോട് സ്വാഗതവും, മൊയ്തിന്‍ കുഞ്ഞ് നന്ദിയും പറഞു.

01/12/2011

മുല്ലപ്പെരിയാര്‍ ഉടന്‍ പരിഹാരം വേണം: ആര്‍ എസ് സി

കുവൈത്ത് സിറ്റി: മുപ്പത്തിയഞ്ചു ലക്ഷം മനുഷ്യജീവനും, അറുപതുലക്ഷം പേരുടെ കുടിവെള്ളവും, 2.3 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലവും എല്ലാം പരിഗണിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറുകള്‍ കൈക്കൊള്ളേണ്ടതെന്ന് ഫര്‍വാനിയ സോണ്‍ ആര്‍ എസ് സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ക്കും, പഠന റിപ്പോര്‍ട്ടുകള്‍ക്കും, കോടതി വിധികള്‍ക്കുമായി ഇനിയും കാത്തിരിക്കാനാവില്ലെന്നും സര്‍ക്കാറും, സുപ്രീം കോടതിയും ഉടന്‍ തന്നെ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ഐ സി എഫ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഹബീബ് കാക്കൂര്‍ പ്രമേയം അവതരിപ്പിച്ചു. സലീം അബൂബക്കര്‍ കൊച്ചന്നൂര്‍ സ്വാഗതവും, അബ്ദുറഹിമാന്‍ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.

19/11/2011

ആര്‍ എസ് സി കുവൈത്ത് സാഹിത്യോത്സവ്; കലാകിരീടം ഫര്‍വാനിയ സോണിന്


സാല്‍മിയ (കുവൈത്ത്): രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കള്‍ചറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാഹിത്യോത്സവിന് സാല്‍മിയ പ്രൈവറ്റ് എജ്യുക്കെയ്ഷന്‍ ഡയരക്ടറേറ്റില്‍ പ്രൗഡസമാപനം. പ്രധാന വേധിയില്‍ സീനിയര്‍ വിഭാഗത്തിന്റെ ഖിറാഅത്ത് മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ ഇടമുറിയാതെ നാല് വേദികളിലും സര്‍ഗവസന്തം തീര്‍ത്തു. ജനറല്‍ വിഭാഗം ക്വിസ് മത്സരത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപ്തിയായത്.
കലയും സാഹിത്യവും പെയ്തിറങ്ങിയ ആവേശകരമായ മത്സരത്തില്‍ ഫര്‍വാനിയ സോണ്‍ ഒന്നാം സ്ഥാനവും തൊട്ടു പിന്നില്‍ ഫഹാഹില്‍ സോണ്‍ രണ്ടാം സ്ഥാനവും ജലീബ് സോണ്‍ മൂന്നാം സ്ഥാനവും നേടി. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. സെപ്തംബറില്‍ യൂണിറ്റുകളില്‍ തുടക്കം കുറിച്ച ഈ വര്‍ഷത്തെ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇതോടെ പരിസമാപ്തിയായി.
ഐസി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര ആധ്യക്ഷം വഹിച്ചു. അലവി സഖാഫി കുളത്തൂര്‍, ബഷീര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. കലാ സാഹിത്യ മത്സരങ്ങള്‍ കേവലം മത്സരത്തിന് വേണ്ടിയുള്ള മത്സരമായി കാണാതെ തന്റെ കഴിവുകള്‍ സാമൂഹികോപകാരപ്രദമായ വഴികളില്‍ വിനിയോഗിക്കാന്‍ പ്രതിഭകള്‍ തയ്യാറാകണമെന്ന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അലവി സഖാഫി പറഞ്ഞു. അഹ്മദ് സഖാഫി കാവനൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി, സയ്യിദ് സൈതലവി സഖാഫി, അഹ്മദ് കെ മാണിയൂര്‍, അഡ്വ. തന്‍വീര്‍, കോയ സഖാഫി, റഫീഖ് സഖാഫി, മമ്മു മുസ്‌ല്യാര്‍ സംബന്ധിച്ചു. അബ്ദുല്‍ ലത്തീഫ് സഖാഫി, ഹാരിസ് വി യു, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, സമീര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു.

13/11/2011

കുവൈത്ത് സിറ്റി സോണ്‍ സാഹിത്യോത്സവ് സാല്‍മിയ യുണിറ്റ് ജേതാക്കള്‍


Ipssh¯v knän: knän tkm¬ kmlntXymÕhv kmÂanb kp¶n skâdn sh¨v kwLSn¸n¨p. sF.kn.F^v Ipssh¯v \mjW I½nän BIvSn§v sk{I«dn AUz: X³hoÀ kmln_v DZvLmS\w \nÀÆln¨p. Ietbbpw kmlnXyt¯bpw kmaqlnI \³a¡mbn D]tbmKs¸Sp¯Wsa¶v At±lw DWÀ¯n. kmÂanb bqWnäv H¶mw Øm\hpw, knän bqWnäv cWvSmw Øm\hpw t\Sn. kam]\ kwKa¯n BÀ.Fkv.kn KÄ^v Nm]väÀ P\. I¬ho\À A_vZpà hSIc apJy {]`mjWw \S¯n. C{_mlnw lmPn A²y£X hln¨p. _mZpj ap«\qÀ, lmcnkv N¸mc¸Shv, ipssA_v ap«w, _mZpj ap«\qÀ XpS§nbhÀ kw_Ôn¨p. apl½Zen kJm^n, l_o_v tImb F¶nhÀ hnPbnIÄ¡pÅ t{Sm^nIÄ hnXcWw sNbvXp. \nkmap²o³ aWen¸pg kzmKXhpw B_nZv Xn\qÀ \µnbpw ]dªp.

12/11/2011

ആര്‍ എസ് സി ഫര്‍വാനിയ സോണ്‍ സാഹിത്യോത്സവ് ദാറുല്‍ ഖുര്‍ആന്‍ യുണിറ്റ് ജേതാക്കള്‍














ഫര്‍വാനിയ: ആര്‍ എസ് സി ഫര്‍വാനിയ സോണല്‍ സാഹിത്യോത്സവിന് പ്രൗഡഗംഭീര സമാപനം.ഐ സി എഫ് ഓഡിറ്റോറിയത്തില്‍ 42 ഇനങ്ങളില്‍ 100 ഓളം പ്രതിഭകള്‍ 4 വിഭാഗങ്ങളിലായി മത്സരിച്ചു. മനുഷ്യന്‍ സാമൂഹിക ജീവിയാവണം. അവന്റെ കലാപരമായ കഴിവുകളടക്കം എല്ലാം സമൂഹ നന്മക്ക് വേണ്ടിയാണ് വിനിയോഗിക്കേതെന്നാണ് ഖുര്‍ആനിന്റെ അദ്ധ്യാപനം .സാഹിത്യോത്സവ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ജി സി സി കണ്‍വീനര്‍ അബ്ദുല്ല വടകര പറഞ്ഞു. മത്സ്‌രിച്ച 4 ഇനങ്ങളിലും എ ഗ്രേടോടെ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഖസ്‌നി ഫാറൂഖ് കലാപ്രതിഭാപട്ടവും 113 പോയന്റോടെ ദാറുല്‍ ഖുറാന്‍ യൂണിറ്റ് ഒന്നാം സ്ഥാനവും. യഥാക്രമം 2,3,4 സ്ഥാനങ്ങള്‍ ഖൈത്താന്‍, ഫര്‍വാനിയ, സ്വബ്ഹാന്‍ യൂണിറ്റുകളും കരസ്തമാക്കി. അബ്ദുറഹ്മാന്‍ കുറ്റിപ്പുറം, മിസ് അബ് വില്ല്യാപ്പള്ളി, ബഷിര്‍ അിക്കോട് എന്നിവര്‍ മത്‌സരം നിയന്ത്രിച്ചു. ബഷീര്‍ ഫൈസി വെണ്ണക്കോട്, റഫീഖ് സഖാഫി മനന്തവാടി സമ്മാന വിതരണം നടത്തി. കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹാരിസ് വി യു, നഷണല്‍ കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മത്സരം വിലയിരുത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ മത്‌സരാര്‍ത്ഥികള്‍ സാല്‍മിയ പ്രൈവറ്റ് എജുക്കേഷന്‍ ഡയറക്ടറേറ്റില്‍ നടക്കുന്ന കുവൈത്ത് നാഷനല്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. റഹ്മത്തുള്ള ആക്കോട് ആദ്ധ്യക്ഷം വഹിച്ചു. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും ഹബീബ് കാക്കൂര്‍ നന്ദിയും പറഞ്ഞു.


08/11/2011

ആര്‍ എസ് സി കുവൈത്ത് സ്നേഹോല്ലസം സംഘടിപ്പിച്ചു





Ipssh¯v: cnkme ÌUn kÀIvÄ Ipssh¯v IÄNd Iu¬kn AlvaZn ]mÀ¡n kwLSn¸n¨ kvt\tlmÃmkw {it²bambn. hnhnZ tkm¬ I½änIfpsS t\XrXz¯n H³]Xv aWntbmsS AlvaZn ]mÀ¡n aÕc]cn]mSnIÄ¡v XpS¡ambn. Ip«nIÄ, bphm¡Ä, IpSp_w F¶nhÀ¡mbn hnhnZ aÕc§Ä kvt\tlmÃmk¯nsâ `mKambn \S¡pIbp­mbn. kam]\t¯mS\p_Ôn¨v \S¶ BthtimÖzeamb hSwhen aÕc¯n BÀ Fkv kn Peo_v tkm¬ IÄNd Iu¬kn H¶mw Øm\w IcØam¡n. kvt\tlmÃmk¯n ]s¦Sp¯ apgph³ t]cn \n¶pw XncsªSp¯ HcmÄ¡pÅ {Km³Uv ss{]kv BÀ Fkv kn ^Àhm\nb tkm¬ I¬ho\À l_o_v Im¡qÀ kz´am¡n. kam]\ kwKa¯n apl½Zen kJm^n ]«m¼n DZvt_mZ\ {]kwKw \S¯n. k¿nZv AÐp dlvam³ _m^Jn, iwkp²o³ kJm^n F¶nhÀ {]mÀY\¡v t\XrXzw \ÂIn. sI ]n DaÀ lmPn, BÀ Fkv kn KÄ^v Nm]väÀ P\d I¬ho\À AÐpà hSIc, BÀ Fkv kn Ipssh¯v sshkv sNbÀam³ AÐp e¯o^v kJm^n, ^k sX¶e, kaoÀ apkveymÀ, P\. I¬ho\À apl½Zv _mZpj ap«¶qÀ, {SjdÀ ipsF_v ap«w, IÄNd Iu¬kn I¬ho\À lmcnkv hn bp, ]»nIv dntej³ I¬ho\À ankvA_v hnÃym¸Ån kw_Ôn¨p. hnhnZ tkm¬ `mchmlnIfpw ^lmloÂ, A_q leo^, awK^v imJm sF kn F^v {]hÀ¯Icpw ]cn]mSnIÄ GtIm]n¸n¨p.

07/11/2011

അനുശോചിച്ചു

കുവൈത്ത്: ഐ സി എഫ് കുവൈത്ത് കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമിയുടെ മാതാവിന്റെ വിയോഗത്തില്‍ ആര്‍ എസ് സി അനുശോചിച്ചു. ഇത് സംബന്ധമായി ചേര്‍ന്ന ആര്‍ എസ് സി കുവൈത്ത് സെക്രട്ടറിയേറ്റ് യോഗം നിര്യാണത്തില്‍ അഗാതമായ ദുഖം രേഖപ്പെടുത്തി. അബ്ദുല്ല വടകര ആധ്യക്ഷം വഹിച്ചു. അബ്ദുല്‍ ലതീഫ് സഖാഫി, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, ശുഐബ് മുട്ടം, സമീര്‍ മുസ്‌ലിയാര്‍, ഹാരിസ് വി യു ചപ്പാരപ്പടവ്, റാഷിദ് നരിപ്പറ്റ എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

06/11/2011

ഇലാഹീ സമര്‍പ്പണത്തിന് സജ്ജരാവുക - അബ്ദുള്ള വടകര


കുവൈത്ത്: സൃഷ്ടാവിന്റെ വഴിയില്‍ സമ്പൂര്‍ണമായി സമര്‍പ്പിക്കുക എന്നതാണ് മനുഷ്യന്റെ ദൌത്യം. അത് പാളിക്കപ്പെടുംപോഴാനു അടിമ എന്നത് സാക്ഷാത്കരിക്കപ്പെടുന്ന്ത്. സൃഷ്ടാവിന്റെ മുമ്പില്‍ ഒരു ചോദ്യവുമില്ലാതെ തന്നെത്തന്നെ സമര്‍പ്പിക്കുക എന്നതാണ് ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നല്‍കുന്ന സന്ദേശം - ആര്‍ എസ് സി ഗള്‍ഫ് ചാപ്ടര്‍ ജന. കണ്‍വീനര്‍ അബ്ദുള്ള വടകര പ്രസ്താവിച്ചു. ഐ സി എഫ് ഫര്‍വാനിയ ശാഖാ കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
 സച്ച്ച്ചരിതരുടെ പാത പിന്തുടരാനുള്ള സുവര്‍ണാവസരമാണ് ബലിപെരുന്നാള്‍ നല്‍കുന്നത് ഈദ് സന്ദേശം നല്‍കിക്കൊണ്ട് റഫീഖ്  സഖാഫി കുണ്ടാല അഭിപ്രായപ്പെട്ടു. അഹ്മദ് മുസ്ല്യാര്‍ കുനിയ പ്രാര്‍ഥനക്ക് നേത്രത്വം നല്‍കി. ബഷീര്‍ ഫൈസി വെന്നക്കോട്, അബ്ദുല്‍ഹാകീം ദാരിമി, അബ്ദുല്‍ ഗഫൂര്‍ ഇടതുരുതി സംബന്ധിച്ചു.

ഐ.സി.എഫ്. ഈദ് സ്‌നേഹസംഗമം 6 ന്

കുവൈത്ത് സിറ്റി: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ ബലിപെരുന്നാള്‍ സംഗമം നവംബര്‍ 6 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ഖെത്താന്‍ ഇന്ത്യന്‍  കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കും. പ്രമുഖ പണ്ഡിതരായ ബശീര്‍ ഫൈസി വെണ്ണക്കോട്, അലവി സഖാഫി കൊളത്തൂര്‍ എന്നിവരുടെ പ്രഭാഷണങ്ങളും വിവിധ മാപ്പിള കാലാ സാഹിത്യ പരിപാടികളും ഉണ്ടാവും. ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി ഫാമിലി ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഇസ്‌ലാമിക് ക്വിസിലെ വിജയികളെ ചടങ്ങില്‍ പ്രഖ്യാപിക്കും. പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

05/11/2011

ആര്‍ എസ് സി കുവൈത്ത് സ്നേഹോല്ലാസം തിങ്കളാഴ്ച

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന സ്നേഹോല്ലസം  നവംബര്‍ 07 തിങ്കളാഴ്ച അഹ് മദി പാര്‍ക്കില്‍ നടക്കും. കാലത്ത് 8 മണിക്ക് ആര്‍ എസി സിയുടെ 5 സോണ്‍ കമ്മറ്റികളും പ്രത്യേകം തയ്യാറാക്കുന്ന ബസുകളില്‍ പുറപ്പെടുന്ന സംഗങ്ങള്‍ 9 മണിയോടെ അഹ്മദി പാര്‍ക്കില്‍ എത്തിച്ചേരും. വിദ്യാര്‍ഥികള്‍ , കുടുംബം, കുട്ടികള്‍ ,എന്നിവര്‍ക്കായി പ്രത്യേക മത്സരങ്ങളും സ്നേഹോല്ലസതിന്റെ ഭാഗമായി നടക്കും. സംഗങ്ങള്‍ 4 മണിയോടെ തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക 65105674, 97246736, 55890664, 90025789.

02/10/2011

ആര്‍.എസ്.സി കുവൈത്ത് സാഹിത്യോത്സവിന് തുടക്കമായി

കുവൈത്ത് സിറ്റി: വിദ്യാര്‍ഥി യുവജനങ്ങളിലെ സര്‍ഗസിദ്ധികള്‍ കണ്ടെത്തുകയും ആവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും  നല്കി വളര്‍ത്തിക്കൊണ്ട് വരികയും സാമൂഹ്യോപകാരപ്രദമായ വഴികളില്‍ പ്രയോഗിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.സി കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി. 1993 ല്‍ എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച സാഹിത്യോത്സവ് ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ പ്രവാസ ലോകത്തും കലാ സാഹിത്യ രംഗത്തെ ശ്രദ്ധേയമായ ഇടപെടലായി അടയാളപ്പെടുത്തിയിട്ടുണ്ട്.


സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ നാല്പത് ഇനങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്നത്. ആദ്യ ഘട്ടമായ യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോബര്‍ 28 നകം പൂര്‍ത്തിയാകും. തുടര്‍ന്ന് നവംബര്‍ 11ന് അഞ്ച് സോണുകളിലും ഒരേ ദിവസമാണ് രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കുക. നവംബര്‍ 18 നാണ് ദേശീയതല മത്സരം നടക്കുക. തുടര്‍ന്ന് ചില ഇനങ്ങളില്‍ ഗള്‍ഫ് തല മത്സരങ്ങളും ഈ വര്‍ഷം മുതല്‍ സംഘടിപ്പിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍  നടപടികള്‍ ഒക്ടോബര്‍ 9 നകം പൂര്‍ത്തിയാക്കണമെന്ന് ആര്‍.എസ്.സി കള്‍ചറല്‍ കണ്‍വീനര്‍ ഹാരിസ് ചപ്പാരപ്പടവ് അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 97331541, 99118976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

29/09/2011

ആര്‍.എസ്.സി. സിറ്റി സോണ്‍ നിശാ ക്യാംപ്സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: ' RSC മിഷന്‍ 2011' എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്ള്‍സിറ്റി സോണ്‍ നിശാ ക്യാംപ് സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 29 വ്യഴാഴ്ച രാത്രി 10:30 മുതല്‍ സല്‍മിയ സുന്നി സെന്റര്‍ ഹാളില്‍ നടക്കുന്ന ക്യാംപില്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രചാരണാര്‍ഥം കുവൈത്തില്‍ എത്തിയ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫിയും ആര്‍ എസ് സി ജി.സി.സി കണ്‍വീനര്‍ അബ്ദുള്ള വടകരയും പ്രഭാഷണം നടത്തും.

ആര്‍ എസ് സി ഹദീസ് ക്ലാസ് സെപ്തംബര്‍ 29 വ്യാഴം പുനരാരംഭിക്കും

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്ക്ള്‍ കുവൈത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന ഹദീസ് ക്ലാസ് റമദാന്‍ അവദിക്ക് ശേഷം സെപ്തംബര്‍ 29 വ്യാഴം വൈകു. 7 മണിക്ക് ഫര്‍വാനിയയിലെ ഐ സി എഫ് ഹാളില്‍ നടക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സാദിഖ് സഖാഫി ക്ലാസിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97331541 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

28/09/2011

ആര്‍ .എസ്.സി. ‘വിസ്ഡം’ കരിയര്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍ 7 മുതല്‍

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വിസ്ഡം കരിയര്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍ ഒക്‌ടോബര്‍ 7 ന് ആരംഭിക്കും.തൊഴില്‍ മേഖലയില്‍ ഉന്നതങ്ങള്‍ താണ്ടാന്‍ പ്രവാസി മലയാളികളെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. പരിശീലന കളരിയില്‍ ഇന്റര്‍വ്യൂവിനാവശ്യമായ തന്ത്രങ്ങളും മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രഗത്ഭര്‍ ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 66009656, 97139979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ആര്‍.എസ്.സി. വിസ്ഡം കണ്‍വീനര്‍ എഞ്ചിനീയര്‍ അബൂ മുഹമ്മദ് അറിയിച്ചു.

ഹൈദര്‍ ഹാജിക്ക് ഐ സി എഫ് അബൂ ഹലീഫ യൂനിറ്റ് യാത്രയയപ്പ് നല്‍കി

പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് പോവുന്ന ഐ സി എഫ് കുവൈത്ത് മുന്‍ നാഷണല്‍ കമ്മറ്റി അംഗം ഹൈദര്‍ ഹാജിക്ക്  ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉപഹാരം നല്‍കുന്നു
അബൂഹലീഫ: ഏറെ കാലത്തെ പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് പോവുന്ന ഐ സി എഫ് കുവൈത്ത് മുന്‍ നാഷണല്‍ കമ്മറ്റി അംഗം ഹൈദര്‍ ഹാജിക്ക് ഐ സി എഫ് അബൂഹലീഫ യൂനിറ്റ് കമ്മറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. അബൂ ഹലീഫ സുന്നീ മര്‍കസില്‍ വച്ച് നടന്ന യാത്രയപ്പ് പരിപാടിയില്‍ യൂനിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് കുവൈത്ത് ജനറല്‍ സെക്രട്ടറി ശുകൂര്‍ കൈപുറം, സെക്രട്ടറി സി ടി അബ്ദുല്‍ ലത്തീഫ്, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ അബ്ദുള്ള വടകര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹകീം ദാരിമി ഉപഹാരം നല്‍കി. ശംസുദ്ധീന്‍ സഖാഫി സ്വാഗതം പറഞ്ഞു.
ഐ സി എഫ് കുവൈത്ത് ജനറല്‍ സെക്രട്ടറി ശുകൂര്‍ കൈപുറം ആശംസകള്‍ നേരുന്നു
വാര്‍ത്ത അയച്ചത്: നസീര്‍ അലി

25/09/2011

വിദ്യാഭ്യാസം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു സമൂഹവും സുരക്ഷിത സമൂഹമാവില്ല: ആര്‍ എസ് സി

കുവൈത്ത്: നവലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന സകലമാന തിന്മകളുടെയും അടിസ്ഥാനം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് എന്ന് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന്‍എന്‍ എം സാദിഖ് സഖാഫി പ്ര്സ്ഥാവിച്ചു. എന്തെങ്കിലും പഠിച്ചത് കൊണ്ടോ പഠിപ്പിച്ചത് കൊണ്ടോ മാത്രം സമൂഹത്തിന്റെ ബാധ്യത നിറവേറ്റി എന്ന് പറയാന്‍ കഴിയില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമങ്ങളായിരിക്കണം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഉണ്ടാവേണ്ടത്.
ഈ രംഗത്ത് എസ് എസ് എഫ് നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുസ്‌ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്ട്രീയവും' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി കുവൈത്ത് കമ്മറ്റി സംഘടിപ്പിച്ചചര്‍ച്ചാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരന്നു അദ്ധേഹം. സാല്‍മിയ പ്രൈവറ്റ് എജ|ക്കേഷന്‍ ഡയറക്റ്ററേറ്റ് ഹാളില്‍ നടന്ന സമ്മേളനം ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകരയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് രംഗത്ത് മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ ഭീതീതമായ വിധത്തിലുള്ള കുറവ് ആ വിഭാഗത്തിന് ഭരണ രാഷ്ട്രീയ രംഗങ്ങളില്‍ സാമൂഹിക നീതി ലഭ്യമാക്കുന്നതിന് തടസ്സമാകുന്നു എന്നത് വസ്തുതയാണ്. അതിന് പരിമിതമായ രീതിയിലെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എസ് എസ് എഫ് നടത്തുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി, പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിദ്യാഭ്യാസ ഉത്തേജക പ്രവര്‍ത്തനങ്ങളെ അദ്ധേഹം എടുത്ത് പറഞ്ഞു.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി,സയ്യിദ് അബ്ദുല്ല ബുഖാരി, ഐ സി എഫ് മുദരിസ്അഹ്മദ് സഖാഫി കാവനൂര്‍, ഐ സി എഫ് വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് ഹബീബ് ബുഖാരി, അലവി സഖാഫി തെഞ്ചേരി, ജനറല്‍ സെക്രട്ടറി ശുകൂര്‍ കൈപുറം, സെക്രട്ടറി സി ടി അബ്ദുല്‍ ലത്തീഫ്, ആര്‍ എസ് സി വിസ്ഡം കണ്‍വീനര്‍ എഞ്ചിനീയര്‍ അബൂ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

24/09/2011

എസ് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന് വരവേല്‍പ്പ് നല്‍കി

ഫര്‍വാനിയ: സിവില്‍ സര്‍വീസ് അക്കാദമി, പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുടങ്ങി വിധ്യാഭ്യാസ മേഖലയില്‍ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രിയാത്മക ഇടപെടലുകളുടെ പ്രചരാണാര്‍ത്ഥം കുവൈത്തിലെത്തിയ സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍ എം സാദിഖ് സഖാഫിക്ക് രിസാല സ്റ്റഡി സര്‍ക്ക്ള്‍ ഫര്‍വാനിയ സോണ്‍ കമ്മിറ്റി ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഹാഫിള് ഉസാമതിന്റെ ഖിറാഅത്തോടെ ആരംഭിച്ച വരവേല്‍പ്പ് ആര്‍ എസ് സി ഫര്‍വാനിയ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ചെമ്മണ്ണൂരിന്റെ ആദ്ധ്യക്ഷതയില്‍ ഐ സി എഫ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സെക്രട്ടറിമാരായ സി ടി അബ്ദുല്‍ ലത്വീഫ്, എഞ്ചിനിയര്‍ അബൂ മുഹമ്മദ്, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര, മമ്മു മുസ്‌ലിയാര്‍, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, അബ്ദുല്‍ ലത്വീഫ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ എടത്തുരുത്തി, ബഷീര്‍ അണ്ടിക്കോട്, ജഅ്ഫര്‍ മുളിവയല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് എന്‍ എം സാദിഖ് സഖാഫി മറുപടി പ്രസംഗം നടത്തി. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും ഹബീബ് കാക്കൂര്‍ നന്ദിയും പറഞ്ഞു.

23/09/2011

എസ് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന് സ്വീകരണം നല്‍കി



കുവൈത്ത്: എസ് എസ് സംസ്ഥാന പ്രസിഡണ്ട് സാദിഖ് സഖാഫിയെ എയര്‍പോര്‍ട്ടില്‍ കുവൈത്ത് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

21/09/2011

എസ എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന് ആര്‍ എസ് സി വരവേല്‍പ് നല്‍കും

ഫര്‍വാനിയ: സിവില്‍ സര്‍വീസ് അക്കാദമി, പ്രൊഫഷനല്‍ സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയില്‍ എസ് എസ് എഫ് നടത്തിക്കൊണ്ടിരിക്കുന്ന ക്രിയാത്മക ഇടപെടലുകളുടെ പ്രചരണാര്‍ത്ഥം എത്തുന്ന സാദിഖ് സഖാഫിക്ക് വ്യാഴാഴ്ച വൈകു. 6 മണിക്ക് ഐ സി എഫ് ദേശീയ ഓഫീസ് കാര്യാലയത്തില്‍ ഉജ്ജ്വല വരവേല്പ് നല്‍കും. രിസാല സ്റ്റഡി സര്‍ക്കിള്‍ ഫര്‍വാനിയ സോണ്‍ കമ്മറ്റി സംഘടിപ്പിക്കുന്ന വരവേല്‍പില്‍ ഐ സി എഫ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി, അഹ്മദ് കെ മാണിയൂര്‍, ജനറല്‍ സെക്രടറി ശുകൂര്‍ കൈപുറം, ആര്‍ എസ് സി ജി സി സി ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വടകര തുടങ്ങി ഐ സി എഫ്, ആര്‍ എസ് സി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ രഹ്മതുള്ള മുസ്ല്യാര്‍ ആക്കോട് ആധ്യക്ഷം വഹിച്ചു. സലിം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും, ഹബീബ് കാക്കൂര്‍ നന്ദിയും പറഞ്ഞു.

20/09/2011

ആര്‍ എസ് സി ചര്‍ച്ചാ സമ്മേളനം: പ്രചാരണ കണവന്‍ഷന്‍


സാല്‍മിയ: 'മുസ്ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്‌ട്രീയവും' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സമ്മേളനം വിജയമാക്കാന്‍ ഇവിടെ ചേര്‍ന്ന ഐ സി എഫ്, ആര്‍ എസ് സി പ്രചാരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ പ്രചാരണത്തിനായി 16 അംഗ കര്‍മ സംഗം രൂപീകരിച്ചു. നോട്ടീസ് വീതരണം, പൊതു ജനസമ്പര്‍ക്കം, എസ് എം എസ്, ഇ മെയില്‍ പ്രചരണം തുടങ്ങിയവ ശക്തമാക്കും. 
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മാമു മുസ്ലിയാര്‍ ആധ്യക്ഷം വഹിച്ചു. ആര്‍ എസ് എസി നാഷണല്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ്‌ ബാദുഷ മുട്ടന്നൂര്‍ വിഷയമവതരിപ്പിച്ചു. ഐ സി എഫ് സാല്‍മിയ ശാഖാ വൈസ് പ്രസിഡണ്ട് കുട്ടി നടുവട്ടം, സെക്രടറി ഉസ്മാന്‍ കോയ, ഹബീബ് കോയ, സമീര്‍ മുസ്ല്യാര്‍, സാജി ഇബ്രാഹിം, അമാനുള്ള തിരുവനന്തപുരം, ഷംനാദ് കൊല്ലം, ശുഐബ് മുട്ടം, മിസ്‌അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടി നടുവട്ടം സ്വാഗതവും നന്ദിയും പറഞ്ഞു. 

ഐ.സി.എഫ്. ഫാമിലി ബോധവത്ക്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത്: ''ധാര്‍മിക കുടുംബം; ധാര്‍മിക സമൂഹം'' എന്ന മുദ്രാവാക്യവുമായി ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗഷേന്‍(ഐ.സി.എഫ്) കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ഫാമിലി കാമ്പയിന്‍ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ബഷീര്‍ സഅദി നുച്ച്യാട് ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലധിഷ്ഠിതമായ കുടുംബങ്ങളിലൂടെ മാത്രമാണ് ധാര്‍മിക സമൂഹവും രാജ്യത്ത് സമാധാനവും ഉാവൂ എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. സഹിഷ്ണുതയില്ലായ്മയും അത്യാര്‍ത്തിയും കുടുംബ ജീവിതത്തിന്റെ അകത്തളങ്ങളില്‍ പോലും അസമാധാനം വിതക്കുന്ന ഇക്കാലത്ത്, തന്നേക്കാള്‍ താഴേക്കിടയിലുള്ളവരിലേക്ക് നോക്കി തന്നെ താരതമ്യം ചെയ്യണമെന്നും, തന്റെ അയല്‍വാസി പട്ടിണി കിടക്കുന്നത് അറിയാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്നും പ്രഖ്യാപിച്ച പ്രവാചകാധ്യാപനങ്ങളാണ് നമ്മെ നയിക്കേത്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വിട്ടുവീഴ്ച ചെയ്തുംമതചിട്ടകള്‍ അനുസരിച്ചും ജീവിക്കുമ്പോഴാണ് തങ്ങളുടെ കുട്ടികളും അതുവഴി സമൂഹവുമെല്ലാം സമാധാനത്തിലും സന്തോഷത്തിലുമാവുക. ധാര്‍മിക സമൂഹത്തിന്റെ അടിത്തറ ധാര്‍മിക കുടുംബമാണ്, സഅദി പറഞ്ഞു. ഐ.സി.എഫ്. കേന്ദ്ര പ്രസിഡ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ചെയര്‍മാന്‍ അബ്ദുല്ല വടകര ആശംസകള്‍ അര്‍പ്പിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, അഹ്മദ് സഖാഫി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ, സി.ടി.എ. ലത്തീഫ് സ്വാഗതവും പി.കെ. ശുകൂര്‍ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ഇസ്‌ലാമിക കുടുംബം, ഇസ്‌ലാമിക് പാരന്റിംഗ്, ആരോഗ്യ സെമിനാര്‍, ആദര്‍ശ സമ്മേളനം, വിജ്ഞാന പരീക്ഷ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്